a
ശീവസൂരിമാല ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്ര തന്ത്രി കല്ലംമ്പള്ളില്‍ ഇല്ലം വാമനന്‍ നമ്പൂതിരി കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കുന്നു

മാവേലിക്കര: വടക്കേമങ്കുഴി ശ്രീവസൂരിമാല ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. കൊടിയേറ്റ് കർമ്മം ക്ഷേത്ര തന്ത്രി കല്ലംമ്പള്ളിൽ ഇല്ലം വാമനൻ നമ്പൂതിരി നിർവഹിച്ചു. 23ന് രാവിലെ 9ന് കാവിൽ നൂറും പാലും, 30ന് രാത്രി 9ന് പള്ളിവേട്ട, 31ന് വൈകിട്ട് 4.30ന് ആറാട്ട് എന്നിവ നടക്കും. ഉത്സവത്തിന്റെ ഭാഗമായി ഗണപതിഹോമം, ഭാഗവത പാരായണം, മുളപൂജ, ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം എന്നിവ നടക്കും.