 
ആലപ്പുഴ : സിവിൽ ക്രിമിനൽ കോടതി ജീവനക്കാരുടെ സംയോജനം എത്രയും വേഗം നടപ്പാക്കണമെന്ന് കെ.സി.ജെ.എസ്.എ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആലപ്പുഴ ബാർ അസോസിയേഷൻ ഹാളിൽ നടന്ന സമ്മേളനം ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ്-ഒന്ന് വി.സാവത്രി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രവീൺ കുമാർ പി.എസ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ബിജു കെ.വി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എൻ.വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ സി.ആർ. രാജേന്ദ്രൻ, മേഖലാ പ്രസിഡന്റ് ജസ്റ്റിൻ മാർട്ടിൻ എന്നിവർ സംസാരിച്ചു. എ.ഹാരിസ്, എൽ. ദീപ്തി, ബിനീഷ്.പി ജോൺസൺ, അഞ്ജു എ.ബി, എം.ജെ.ജോസഫ് എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി കണ്ണാനുജൻ ടി.ടി (പ്രസിഡന്റ്), ബിനീഷ് പി.ജോൺസൺ (വൈസ് പ്രസിഡന്റ്), ജോസ് കുര്യാക്കോസ് (സെക്രട്ടറി), ബിന്ദു പ്രഭാകരൻ (ജോയിന്റ് സെക്രട്ടറി), ഒ.ഹാരിസ് (ട്രഷറർ).