 
മാവേലിക്കര: പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിൽ കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് കവർച്ച. ഇന്നലെ പുലർച്ചെ ക്ഷേത്ര ജീവനക്കാർ എത്തിയപ്പോഴാണ് കവർച്ചാ വിവരം ശ്രദ്ധയിൽ പെട്ടത്. ക്ഷേത്രത്തിന്റെ ചുറ്റമ്പലങ്ങളിലും മറ്റും സ്ഥാപിച്ചിരുന്ന വഞ്ചികളാണ് കുത്തി തുറന്നത്. വഞ്ചിയിൽ നിന്നും നോട്ടുകൾ മാത്രം ശേഖരിച്ചശേഷം ചില്ലറകൾ വഞ്ചിയ്ക്ക് സമീപം തന്നെ ഉപേക്ഷിച്ച നിലയിലാണ്. അയ്യായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി ക്ഷേത്ര ഭരണ സമിതി നൽകിയ പരാതിയിൽ പറയുന്നു.