ambala

അമ്പലപുഴ: വർഷ സ്കൂൾ ഒഫ് മാർഷ്യൽ ആർട്സിന്റെ വാർഷികവും മെരിറ്റ് അവാർഡ് വിതരണവും ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. വർഷ സ്കൂൾ പ്രസിഡന്റ് സി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ബ്ളാക്ക് ബെൽറ്റ് അവാർഡ് ദാനം അമ്പലപ്പുഴ ഡിവൈ.എസ്.പി എസ്. റ്റി. സുരേഷ് കുമാർ നിർവ്വഹിച്ചു. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, കേരള കരാട്ടേ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹർഷി ആർ.സുരാജ്, ഖജാൻജി ചന്ദ്രശേഖരപ്പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു. വർഷ സ്കൂൾ ചീഫ് വിനോദ് സ്വാഗതവും സെക്രട്ടറി സിബി പോൾ നന്ദിയും പറഞ്ഞു.