ആലപ്പുഴ: ബൈപ്പാസിൽ ബൈക്കിൽ കാർ ഇടിച്ച് പതിമൂന്നുകാരി ഉൾപ്പെടെ രണ്ട് പേരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരായ കലവൂർ കൊമ്പത്താൻ പറമ്പിൽ രതീഷ് (37), ബന്ധു ദയ ജയകുമാർ (13) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ വൈകിട്ട് 6.45ന് ആയിരുന്നു അപകടം.