carrier-guidence
കറ്റാനം സി.എം.എസ് ഹൈസ്ക്കൂളിൽ ആരംഭിച്ച മാർഗ്ഗദീപം പദ്ധതി ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി ഉദ്ഘാടനം ചെയ്യുന്നു

കറ്റാനം: ജില്ലാ പഞ്ചായത്ത്‌ ഭരണിക്കാവ് ഡിവിഷന്റെയും കരിയർ ഡെവലപ്പ്മെന്റ് സെന്ററിന്റെയും നേതൃത്വത്തിലുള്ള കരിയർ ഗൈഡൻസ് പദ്ധതിയായ മാർഗദീപത്തിന്റെ പരീക്ഷാ മാർഗനിർദേശക ക്ലാസ്‌ സി.എം.എസ് ഹൈസ്ക്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത്‌ അംഗം നികേഷ് തമ്പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ കെ.ബി. രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. നിഷാ സത്യൻ മുഖ്യാതിഥി ആയിരുന്നു. പ്രധാന അദ്ധ്യാപകൻ കെ.പി.ഷാജി​, ടി​.രഞ്ജിത്, വിനോദ് , റിജിൽ സാം മാത്യു എന്നിവർ സംസാരിച്ചു.