കായംകുളം: പുല്ലുകുളങ്ങര ധർമശാസ്താ ക്ഷേത്രത്തിലെ ദശദിനഉത്സവം ഇന്ന് ആരംഭിക്കും. കഴിഞ്ഞ ഒന്നരമാസമായി നീണ്ടു നിന്ന പറയെടുപ്പ് 20ന് സമാപിച്ചു. ഇന്ന് 11നും 12നും മധ്യേ അമ്പലപ്പുഴ പ്ലാക്കുടി ഇല്ലത്ത് കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. 7ന് കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള സ്മാരക എൻഡോവ്മെന്റ് വിതരണവും പ്രതിഭകളെ ആദരിക്കലും നടക്കും. 25 വരെ രാവിലെ 5ന് ഹരിനാമകീർത്തനം, 10.30ന് ശ്രീബലി, 25നും 26നും 6ന് സോപാന സംഗീതം, 27നും 29നും 31നും 10ന് ഉത്സവബലി, 26 മുതൽ 31 വരെ രാത്രി 11ന് കൂട്ടം കൊട്ട്, 27 മുതൽ 31 വരെ രാവിലെ 8ന് ഉരുളിച്ച, 4ന് ഓട്ടൻതുള്ളൽ, 6ന് വേലകളി, 7ന് സേവ, 9.30ന് ചെണ്ടമേളം, 26ന് 9ന് കാഴ്ചശ്രീബലി, 10ന് അൻപൊലി വഴിപാട്, 12ന് ഓട്ടൻതുള്ളൽ, 31ന് 11ന് പള്ളിവേട്ട, അവസാന ദിവസമായ ഫെബ്രുവരി 1ന് വൈകിട്ട് 4ന് ഓട്ടൻതുള്ളൽ, 9ന് ആറാട്ട്എഴുന്നള്ളത്ത്, 10ന് ആറാട്ട് വരവ്, വലിയ കാണിക്ക, കൊടിയിറക്ക് എന്നിവയ്ക്ക് ശേഷം 11ന് നടക്കന്ന ഓട്ടൻതുള്ളലോടെ ഉത്സവം സമാപിക്കും