ആലപ്പുഴ: റിപ്പബ്ലിക് ദിന പരേഡിനുള്ള കേരളത്തിന്റെ പ്ലോട്ടിൽ നിന്നും ശ്രീനാരായണഗുരുവിന്റെ പ്രതിമ കേന്ദ്രസർക്കാർ മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള കോൺഗ്രസ് വർക്കിങ്ങ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ് അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരുദേവനെ ആക്ഷേപിക്കുന്നതിനു തുല്യമായി മാത്രമേ നടപടിയെ കാണാനാവൂ. വിഷയത്തിൽ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും ഇ-മെയിൽ സന്ദേശങ്ങൾ അയച്ചു. ശ്രീ ശങ്കരാചാര്യർക്ക് തക്കതായ ബഹുമതി നൽകുകയും, ശ്രീനാരായണ ഗുരുവിനെ ആക്ഷേപിക്കാതിരിക്കുകയും ചെയ്യുന്നതാണ് ഉത്തമമെന്നും, കേരളത്തിന്റെ പ്ലോട്ടിൽ മാറ്റം വരുത്തരുതെന്നും തോമസ് ആവശ്യപ്പെട്ടു.