ഹരിപ്പാട്: വാട്ടർ അതോറിറ്റി ഗാർഹിക കണക്ഷൻ എടുത്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹരിപ്പാട് സബ് ഡിവിഷൻ കേന്ദ്രീകരിച്ച് വാട്ടർ അതോറിട്ടിയുടെ അദാലത്ത് നടത്തണമെന്ന് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയതായി ചെന്നിത്തല അറിയിച്ചു.
നിയോജക മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലെയും ഗാർഹിക കണക്ഷൻ എടുത്തവർക്ക് ഉപഭോഗത്തിലും കൂടുതലായ ബിൽ തുകയാണ് അടക്കേണ്ടി വരുന്നത്. തീരപ്രദേശമായ തൃക്കുന്നപ്പുഴ ആറാട്ടുപുഴ പഞ്ചായത്തുകളിലാണ് ഈ പ്രതിസന്ധി രൂക്ഷമായിട്ടുളളത്. ഉപ്പ് വെളളം കയറി മീറ്ററിന് കേടു സംഭവിക്കുന്നതാണ് ഉയർന്ന ബിൽ വർദ്ധനവിന് കാരണമെന്നും ഈ സാഹചര്യത്തിലാണ് പ്രശ്നം ഉന്നയിക്കുന്നതെന്നും ചെന്നിത്തല അറിയിച്ചു