കുട്ടനാട്: ഹൈക്കോടതിയിൽ നടത്തിയ ദീർഘമായ നിയമപോരാട്ടത്തിലൂടെ കുട്ടനാടൻ ജനതയ്ക്ക് പ്രളയസഹായമായി ആയിരക്കണക്കിന് രൂപ അനുവദിപ്പിച്ച സാമൂഹ്യ പ്രവർത്തകനും കലാകാരനും സിനിമാഭിനേതാവുമായ ജയ്സപ്പൻ മത്തായിയെ നന്മ സാമൂഹ്യവേദിയുടെ നേതൃത്വത്തിൽ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. കൊവിഡും തൊഴിലില്ലായ്മയും മൂലം ക്ലേശമനുഭവിക്കുന്ന കുട്ടനാട്ടിലെ നൂറ് കണക്കിന് കുടുംബങ്ങൾക്കാണ് ഹൈക്കോടതിയിൽ നടത്തിയ ഒറ്റയാൾപ്പോരാട്ടം വലിയ ആശ്വാസമായത്. 43538 കുടുംബങ്ങൾക്ക് 3800 രൂപാ പ്രകാരം 17 കോടി യോളം രൂപയാണ് അനുവദിച്ചത്. ഈ ധന സഹായം ഉടൻ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. പി സുരേഷ് ബാബു ഉദ്ഘാടനം യോഗം ഉദ്ഘാടനം ചെയ്തു. ജെ്സമ്മ തോമസ് അദ്ധ്യക്ഷയായി. എസ് ശ്രികുമാർ, പി ജയലക്ഷമി, ശ്രിജിത്ത്, എസ് പി, ടി ഗോപിദാസ്, പ്രവീൺ നീർക്കുന്നം, ജി രാജേഷ്, ബി ഹർമ്യ എന്നിവർ സംസാരിച്ചു.