photo
എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ വാഴുവേലി 489-ാം നമ്പർ ശാഖയിൽ പുതിയതായി നിർമ്മിക്കുന്ന ഗുരുക്ഷേത്രത്തിന്റെയും ശാഖാ ഓഫീസ് മന്ദിരത്തിന്റെയും ശിലാസ്ഥാപനംത്തിന് മുന്നോടിയായി നടന്ന ദീപക്കാഴ്ചയ്ക്ക് കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം മേൽശാന്തി വി.കെ. സുരേഷ് ശാന്തി ദീപപ്രകാശനം നടത്തുന്നു

ചേർത്തല : എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ വാഴുവേലി 489-ാം നമ്പർ ശാഖയിൽ പുതിയതായി നിർമ്മിക്കുന്ന ഗുരുക്ഷേത്രത്തിന്റെയും ശാഖാ ഓഫീസ് മന്ദിരത്തിന്റെയും ശിലാസ്ഥാപനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. രാവിലെ 10.15നും 11നും മദ്ധ്യയാണ് ചടങ്ങ്. ശാഖ ചെയർമാൻ എം.എസ്.നടരാജൻ അദ്ധ്യക്ഷത വഹിക്കും.സമ്മേളന ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കും. എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ അനുഗ്രഹ പ്രഭാഷണം നടത്തും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. യോഗം കൗൺസിലർ പി.എസ്.എൻ ബാബു സംഘടനാ സന്ദേശം നൽകും. പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായ്,യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ. പുരുഷോത്തമൻ,യൂണിയൻ പ്രസിഡന്റ് വി.എം. പുരുഷോത്തമൻ,വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ,ബോർഡ് അംഗം കെ.എൽ. അശോകൻ,വൈക്കം യൂണിയൻ പ്രസിഡന്റ് ബിനീഷ് പ്ലാത്താനത്ത്,അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ,ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു, വി.കെ.മോഹനദാസ്, കെ.ബി.ഷീബ എന്നിവർ സംസാരിക്കും.ശാഖ കൺവീനർ മുരുകൻ പെരയ്ക്കൻ സ്വാഗതവും വനിതാസംഘം പ്രസിഡന്റ് ശ്രീജ ജഗദീഷ് നന്ദിയും പറയും. ശിലാസ്ഥാപനത്തിന് മുന്നോടിയായി ശാഖാങ്കണത്തിൽ നടന്ന ദീപക്കാഴ്ചയ്ക്ക് കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം മേൽശാന്തി വി.കെ. സുരേഷ് ശാന്തി ദീപപ്രകാശനം നടത്തി. ശാഖ ചെയർമാൻ എം.എസ്. നടരാജൻ, കൺവീനർ മുരുകൻ പെരയ്ക്കൻ,പ്രഭാഷ് ബാഹുലേയൻ, ബാബു കാണിക്കാട്ട്, സുശീലൻ വാഴുവേലി, യൂത്ത്മൂവ്മെന്റ്, വനിതാസംഘം നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.