ramani
രമണി

മണ്ണഞ്ചേരി:കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതിന്റെ മൂന്നാം മാസം ഭാര്യ മരിച്ചു.മണ്ണഞ്ചേരി പഞ്ചായത്ത് മുൻ അംഗം 20-ാം വാർഡ് നന്ദികാട്ട് വെളിയിൽ പരേതനായ എൻ.ഡി ചന്ദ്രന്റെ ഭാര്യ രമണി ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് കൊവിഡ് ചികിത്സയിലിരിക്കെ ചന്ദ്രൻ മരിച്ചത്.അർബുദ രോഗിയായിരുന്ന രമണിയെയും കോവിഡ് ബാധിച്ചിരുന്നു.

ജല ഗതാഗത വകുപ്പ് (പുളിങ്കുന്ന്) ജീവനക്കാരൻ മിഥിലേഷാണ് ഏക മകൻ.സംസ്കാരം ഞായർ രാവിലെ 10.30 ന് വീട്ടു വളപ്പിൽ.