അരൂർ: എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. ഫെബ്രുവരി ഒന്നിന് ആറാട്ടോടെ ഉത്സവം സമാപിക്കും. നാളെ വൈകിട്ട് 7നും 8 നും മദ്ധ്യേയുള്ള കൊടിയേറ്റിന് പുലിയന്നൂർ മന ശ്രീജിത്ത് നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികനാവും. 26 ന് രാവിലെ 6.30 ന് ശ്രീമന്നാരായണീയ പാരായണം, 9 ന് ചെണ്ടമേളം, വൈകിട്ട് 7.30 ന് താലം വരവ്, രാത്രി 8.30 ന് വിളക്കിനെഴുന്നള്ളിപ്പ്.27 ന് വൈകിട്ട് 5.30ന് കാഴ്ചശ്രീബലി. 28 ന് രാവിലെ 6.30 ന് ഭാഗവത പാരായണം .9 ന് സ്പെഷ്യൽ പഞ്ചാരിമേളം, വൈകിട്ട് 5.30ന് ചൊവ്വല്ലൂർ മോഹന വാര്യരുടെ പ്രമാണത്തിൽ മേജർ സെറ്റ് പഞ്ചാരിമേളം, രാത്രി 8.45ന് കർപ്പൂരദീപക്കാഴ്ച. 30 ന് വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 7 ന് കൂട്ട വെടി.വലിയ വിളക്ക് മഹോത്സവ ദിനമായ 31ന് രാവിലെ 9 ന് ശ്രീബലി. ചേരാനല്ലൂർ ശങ്കരൻകുട്ടൻ മാരാരും സംഘവും അവതരിപ്പിക്കുന്ന മേജർസെറ്റ് പഞ്ചാരിമേളം. വൈകിട്ട് 9.30 ന് വിളക്കിനെഴുന്നള്ളിപ്പ്. ഫെബ്രുവരി ഒന്നിന് വൈകിട്ട് 7ന് കൊടിയിറക്ക്. തുടർന്ന് ആറാട്ടെഴുന്നള്ളത്ത്, വടക്കു പുറത്ത് സേവ.