 
മാന്നാർ: മാന്നാർ എസ്. എൻ.ഡി.പി യൂണിയൻ 1926-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ഇരമത്തൂർ ശാഖയിൽ ശ്രീനാരായണ ഗുരുദേവ പ്രതിമാ പ്രതിഷ്ഠയുടെ പതിമൂന്നാമത് വാർഷികാഘോഷം നടന്നു. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നവാർഷികാഘോഷങ്ങളിൽ ഗുരുഭാഗവതപാരായണം, പ്രഭാതപൂജ, കുടുംബപൂജ, സമൂഹപ്രാർത്ഥന, ദീപാരാധന, ദീപക്കാഴ്ച, മഹാശാന്തിഹോമം, മൃത്യുജ്ഞയഹോമം, മഹാഗണപതി ഹവനം, മഹാഗുരുപൂജ, ശാരദാ പൂജ, കലശപൂജ, കലശാഭിഷേകം, പുഷ്പാഭിഷേകം, മഹാദീപാരാധന എന്നിവയുണ്ടായിരുന്നു. ചടങ്ങുകൾക്ക് ക്ഷേത്രതന്ത്രി കലാധരൻ മുഖ്യകാർമ്മികത്വം വഹിച്ചു.
പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് ശാഖാ പ്രസിഡന്റും മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗവുമായ ദയകുമാർ ചെന്നിത്തല ഉദ്ഘാടനവും പീതപതാക ഉയർത്തലും നടത്തി. വൈസ് പ്രസിഡന്റ് ഗോപകുമാർ തോപ്പിൽ ,സെക്രട്ടറി രേഷ്മാരാജൻ, കമ്മിറ്റി അംഗങ്ങളായ ബിജു നടുക്കേവീട്ടിൽ, സജുകുമാർ, ഷിബു വടക്കേകുറ്റ്, പ്രമോദ് ശിവൻ, വിപിൻ വാസുദേവ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സമൂഹ പ്രാർത്ഥന, മഹാദീപാരാധന, ദീപക്കാഴ്ച എന്നിവയോടെ ഇന്നലെ വൈകിട്ട് സമാപിച്ചു.