ph
കവിരാജിന്റെ കുടുംബത്തിനുള്ള ധനസഹായം ആലപ്പുഴ ആർ.ടി.ഒ.ജി. എസ്.സജിപ്രസാദും കായംകുളം നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.കേശുനാഥും ചേർന്നു നൽകുന്നു.

കായംകുളം: മാസങ്ങളുടെ വ്യത്യാസത്തിലുണ്ടായ സഹോദരങ്ങളുടെ വിയോഗം കുടുംബത്തിനെ തീരാദുഃഖത്തിലാഴ്ത്തി.കായംകുളം ചേരാവള്ളി ചെട്ടിയാരുപറമ്പിൽ കവിരാജും സഹോദരൻ ബിനുരാജും മാസങ്ങളുടെ വ്യത്യാസത്തിലാണ് മരി​ച്ചത്.

രണ്ട് സഹോദരങ്ങളും മോട്ടോർ വാഹന രംഗത്ത് പ്രവർത്തിക്കുന്നവരായിരുന്നു. ബിനുരാജ് ഡ്രൈവറും കവിരാജ് ഓട്ടോ കൺസൾട്ടന്റുമായിരുന്നു. ബിനുരാജ് മൂന്നു മാസം മുമ്പ് പക്ഷഘാതത്തെ തുടർന്നും കവിരാജ് കായംകുളം മുനിസിപ്പൽ ജംഗ്ഷനിലുണ്ടായ വാഹന അപകടത്തെ തുടർന്നുമാണ് മരിച്ചത്.കുടുംബത്തിന്റെ ആകെ ആശ്രയമായിരുന്ന കവിരാജിന്റെ മരണത്തോടെ കുടുംബം അനാഥമായിരിക്കുകയാണ്.രോഗിയായ അമ്മയും വിദ്യാർത്ഥികളായ രണ്ട് മക്കളും ഭാര്യയും അടങ്ങുന്നതാണ് കവിരാജിന്റെ കുടുംബം.

കായംകുളം നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.കേശുനാഥിന്റെയും ആലപ്പുഴ ആർ.ടി.ഒ.ജി.എസ്. സജി പ്രസാദിന്റെയും ജോയിന്റ് ആർ.ടി .ഒ.സി. ഭദ്രന്റെയും നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് ശേഖരിച്ച പണം കവിരാജിന്റെ വീട്ടിൽവച്ച് കുടുംബത്തിന് നൽകി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എം.സിയാദ്, ബി.ബിജു എ.എം.വി.ഐ മാരായ ബിജു.എൻ.കുഞ്ഞുമോൻ, എം.സുനിൽകുമാർ.ബോസ് തുടങ്ങിയവർ പങ്കെടുത്തു.