
അമ്പലപ്പുഴ; ജീവനക്കാരിഅ കോവിഡ് വ്യാപനം ഉയരുന്നതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാത്ത്ലാബ് തിങ്കളാഴ്ച മുതൽ അടച്ചിടും. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും ചികിത്സതേടി എത്തുന്നവരിലും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കാത്ത്ലാബ് നാളെ 'മുതൽ അടച്ചിടുന്നത്. കാത്ത്ലാബ് അടക്കുന്നതോടെ അഞ്ചിയോഗ്രാം ആഞ്ചിയോ പ്ലാസ്റ്റി തുടങ്ങിയ ചികിത്സകൾ അറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവയ്ക്കും. ഞായറാഴ്ച ഡോക്ടർമാർ ഉൾപ്പെടെ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 170 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.