
ആലപ്പുഴ: ഇരട്ട സഹോദരിമാർക്ക് താലി ചാർത്തിയത് ഇരട്ട സഹോദരന്മാർ. തലവടി ഇലയനാട്ട് വീട്ടിൽ ഇ.എൻ.പവിത്രൻ - സുമംഗലദേവി ദമ്പതികളുടെ മക്കളായ പവിത്രയ്ക്കും സുചിത്രയ്ക്കുമാണ് പത്തനംതിട്ട പെരിങ്ങര ചക്കാലത്തറ പേരകത്ത് വീട്ടിൽ മണിക്കുട്ടൻ - രഗ്നമ്മ ദമ്പതികളുടെ മക്കളായ അനുവും വിനുവും വരന്മാരായത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.15ന് തലവടി മഹാഗണപതി ക്ഷേത്രനടയിലായിരുന്നു വിവാഹം. ഒരുമിച്ച് ജനിച്ചു വളർന്നവർ ഭാവി ജീവിതത്തിലും ഒന്നിച്ചു കഴിയുന്നതിന്റെ ആഹ്ളാദത്തിലാണ് ഇരു കുടുംബങ്ങളും.