a
ചെട്ടികുളങ്ങര കുംഭഭരണി വഴിപാട് കുത്തിയോട്ടത്തിനുള്ള പന്തലിന്റെ കാൽനാട്ട് കർമ്മം

മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണി വഴിപാട് കുത്തിയോട്ടത്തിനുള്ള പന്തൽ കാൽനാട്ട് കർമ്മം നടന്നു. തുടർന്ന് കുത്തിയോട്ട കലാകാരന്മാരുടെ കുത്തിയോട്ടച്ചുവടിന്റെ അരങ്ങേറ്റവും നടത്തി. മാർച്ച് 7നാണ് കുഭംഭരണി മഹോത്സവം. മാർച്ച് 1ന് ശിവരാത്രി നാളിൽ വഴിപാട് ഭവനങ്ങളിൽ കുത്തിയോട്ടച്ചുവടും പാട്ടും നടക്കും. 5ന് പൊലിവോടുകൂടി കുത്തിയോട്ടച്ചുവടും പാട്ടും സമാപിക്കും. കുംഭഭരണി നാളിൽ പുലർച്ചെ ക്ഷേത്രത്തിലാണ് കുത്തിയോട്ട സമർപ്പണം.