a
കേരള കോൺഗ്രസ് സെക്രടറി ജനറൽ ജോയി ഏബ്രഹാം മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര : കേരള കോൺഗ്രസ് മെമ്പർഷിപ് വിതരണം മാവേലിക്കര നിയോജക മണ്ഡലത്തിൽ ആരംഭിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ നിയോജക മണ്ഡലം നേതൃയോഗത്തിൽ പുതുതായി കേരള കോൺഗ്രസിൽ ചേർന്ന ഗീവർഗീസ് ജോർജിന് മെമ്പർഷിപ്പ് നൽകി കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമതി അംഗം അഡ്വ.തോമസ്.എം മാത്തുണ്ണി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ തോമസ്.സി കുറ്റിശ്ശേരിൽ, അഡ്വ.കെ.ജി സുരേഷ് കുമാർ, തോമസുകുട്ടി മാത്യു, കേരള മീഡിയ ആൻഡ് പ്രൊഫഷണൽ സെൽ സംസ്ഥാന സെക്രട്ടറി ജേയിസ് ജോൺ വെട്ടിയാർ, ജില്ല വൈസ് പ്രസിഡന്റ് ജോർജ് മത്തായി, അലക്സി മാത്യു, നിയോജക മണ്ഡലം സെക്രട്ടറി അലക്സാണ്ടർ നൈനാൻ, മണ്ഡലം ജനറൽ സെക്രട്ടറി പ്രിയ ലാൽ മാവേലിക്കര, ശ്രീകണ്ഠൻ നായർ, ഡിജിബോയ്, സാം വലിയവീട്ടിൽ, പി.സി.ജോൺ, സിജി.സി ബി, ബിനു മാത്യു, ഈപ്പൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.