മാവേലിക്കര : കേരള കോൺഗ്രസ് മാവേലിക്കര ടൗൺ കമ്മി​റ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര നഗരത്തിലെ 5 വാർഡുകളിലായി 300 വീടുകളിൽ 3000 പച്ചക്കറി തൈകൾ നട്ടു പരിപാലിക്കുന്ന പദ്ധതിയായ ജൈവകൃഷി വ്യാപന യജ്ഞത്തിന്റെ വീടുകളിൽ തൈനടുന്ന പ്രവർത്തനം 29ന് ആരംഭിക്കും. തഴക്കര കരയംവട്ടത്ത് പറമ്പിൽ തെക്കേതിൽ പി.സി ഉമ്മന്റെ വീട്ടിൽ ആദ്യ തൈ നട്ട് കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും.
സമാപനം കുറിച്ചുകൊണ്ട് ഏപ്രിൽ 24ന് മാവേലിക്കര നഗരത്തിൽ പുതിയകാവ് പളളി ജംഗ്ഷൻ മുതൽ മിച്ചൽ ജംഗ്ഷൻ വരെ കേരള കോൺഗ്രസ് നിർമ്മിക്കുന്ന കാർഷിക മതിൽ ലോംഗെസ്റ്റ് വെജിറ്റബിൾ വാൾ ആയി അംഗീകരിക്കണമെന്നു വേൾഡ് ഓഫ് ബുക്ക്സ് റിക്കാർഡിന് സമർപ്പിച്ച അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചതായി കേരള കോൺഗ്രസ് മാവേലിക്കര ടൗൺ കമ്മി​റ്റി അറിയിച്ചു.