ഹരിപ്പാട്: പി പത്മരാജന്റെ 31-മത് ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ച് മുതുകുളം വടക്ക് ഞവരയ്ക്കൽ തറവാട്ടിൽ പുഷ്പാർച്ചന, അനുസ്മരണം എന്നിവ സംഘടിപ്പിച്ചു. പത്മരാജൻ അനുസ്മരണ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. ബി. ബാബുപ്രസാദ്, അനന്തപത്മനാഭൻ, പി. പത്മധരൻ, ഹരീന്ദ്രനാഥ്, ബബിത ജയൻ, എം.ആർ.ശശിഭൂഷൺനായർ. ജയൻ മുതുകുളം. പദ്മനാഭപണിക്കർ നിഷാം മുഹമ്മദ്‌. വിശ്വരാജൻ പിള്ള രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.