 
ചേർത്തല: വയലാർ പഞ്ചായത്ത് ഏഴാം വാർഡിൽ അപ്പുവീട്ടിൽ ടാനിയ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വയലാർ രക്തസാക്ഷി മണ്ഡപത്തിന് സമീപമുള്ള വീട്ടുവളപ്പിൽ. വയലാർ സമരസേനാനി പരേതനായ കെ സി വേലായുധന്റെ മകളാണ്.
ഭർത്താവ്: എറണാകുളം കാരത്താറ്റ് വീട്ടിൽ പരേതനായ കെ ഡി മണി. മകൾ: സോണിയ. മരുമകൻ: സി ഡി ഷാജി (റിട്ട. ചീഫ് ന്യൂസ് എഡിറ്റർ ,ദേശാഭിമാനി )