s

ആലപ്പുഴ: ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം നാളെ രാവിലെ 9ന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. മന്ത്രി പി. പ്രസാദ് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സന്ദേശം നൽകും. കളക്ടർ എ. അലക്സാണ്ടറും ജില്ലാ പൊലീസ് മേധാവി ജി. ജയദേവും ചേർന്ന് മന്ത്രിയെ സ്വീകരിക്കും.

കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസിന്റെ മൂന്നു പ്ലറ്റൂണുകളും എക്‌സൈസിന്റെ ഒരു പ്ലറ്റൂണും സായുധ പൊലീസ് സെക്കൻഡ് ബറ്റാലിയന്റെ ബാൻഡ് വിഭാഗവും മാത്രമേ പരേഡിൽ പങ്കെടുക്കുകയുള്ളൂ. ചേർത്തല പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ വിനോദ് കുമാറാണ് പരേഡ് കമാൻഡർ.പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല.