 
ആലപ്പുഴ: കഞ്ഞിക്കുഴിയിലെ ജൈവകർഷകൻ സുനിൽ ചൊരിമണലിൽ വിളയിച്ച തണ്ണിമത്തന്റെ വിളവെടുപ്പ് ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ: എസ് വേണുഗോപാൽ നിർവഹിച്ചു. മായിത്തറ വെട്ടുകാട്ടിൽ പുരയിടത്തിൽ ചെയ്ത കൃഷിക്ക് നൂറുമേനി വിളവ് ലഭിച്ചു. ഉണക്ക ചാണകവും കോഴിവളവും മത്സ്യഫെഡിന്റെ വളവും ഇടകലർത്തി കൃഷി ചെയ്തതിനാലാണ് മികച്ച വിളവ് ലഭിച്ചതെന്ന് കർഷകൻ സുനിൽ പറഞ്ഞു. ജൈവ തണ്ണിമത്തന് കിലോയ്ക്ക് 50 രൂപയാണ് വില. കഴിഞ്ഞ 6 വർഷമായി സുനിൽ തണ്ണി മത്തൻ കൃഷി ചെയ്തുവരുന്നു. മായിത്തറയിൽ നടന്ന വിളവെടുപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ.എം സന്തോഷ്‌കുമാർ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈ രഞ്ജിത്, പഞ്ചായത്തംഗം മിനി പവിത്രൻ കൃഷി അസിസ്റ്റന്റുമാരായ വി.ടി. സുരേഷ്,എ. അനില , ടി സുരേഷ് ബാബു, വി .ആർ .മുരളീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.