 
അമ്പലപ്പുഴ: പറവൂർ ഐ .എം എസ് ധ്യാനഭവൻ ഡയറക്ടർ ഫാദർ പ്രശാന്ത് പൗരോഹിത്യം സ്വീകരിച്ചതിന്റെ 40-ാമത് വർഷാകാഘോഷവും (റൂബി ജൂബിലി), സുപ്പീരിയർ ഫാദർ സഞ്ജയുടെ 41-മത് പൗരോഹിത്യ വാർഷികവും എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപതാ വികാരി റവ.ഫാദർ ജോയി പുത്തൻവീട്ടിൽ അധ്യക്ഷനായി.ഐ. എം. എസ് മിനിസ്റ്റർ ഫാദർ ജോഷി, സെന്റ് ജോസഫ്സ് ഫെറോനാ ചർച്ച് വികാരി ഫാദർ ജോർജ്ജ് കിഴക്കേവീട്ടിൽ, കൃപാസനം ഡയറക്ടർ ഫാദർ വി .പി. ജോസഫ് വലിയവീട്ടിൽ, ഐ.എം. എസ് അസോസിയേറ്റ് ഡയറക്ടർ ഫാദർ സുധീർ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻറ് സജിത സതീശൻ, പഞ്ചായത്തംഗം അയ പ്രസന്നൻ, ബിജു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.തോമസ് ഗ്രിഗറി സ്വാഗതം പറഞ്ഞു.