
ആലപ്പുഴ: ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രത്യേക പനി ക്ലിനിക്ക് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെ. ബോബൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.ജി. ശ്രീജിനൻ, ആശുപത്രി സൂപ്രണ്ട് ഡോ. പ്രിൻസി സെബാസ്റ്റ്യൻ, ആർ.എം.ഒ. ഡോ. വി.എൻ. ഉമാദേവി എന്നിവർ പങ്കെടുത്തു. കൊവിഡ് പ്രതിരോധമരുന്നുകൾ വിതരണം ചെയ്യുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. www.esanjeevaniopd.in മുഖേന ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനവും,1800-599-2011 (ടോൾ ഫ്രീ), 8281238993 എന്നീ നമ്പരുകളിൽ ടെലികൺസൾട്ടേഷൻ സേവനവും പ്രയോജപ്പെടുത്താം.