ആലപ്പുഴ: ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസംഗ മത്സരം സംഘടിപ്പിക്കും. സ്വാതന്ത്ര്യ പോരാട്ടവും പുന്നപ്ര-വയലാർ സമരവും എന്നതാണ് വിഷയം. മൂന്നു മിനിട്ടിൽ കവിയാത്ത പ്രസംഗത്തിന്റെ എം പി -4 ഫോർമാറ്റിലുള്ള വീഡിയോ അല്ലെങ്കിൽ വീഡിയോ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ലിങ്ക് prdcompete@gmail.com എന്ന വിലാസത്തിൽ 30ന് മുമ്പ് അയ്ക്കണം. ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും.