ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം പഴവീട് 709-ാം നമ്പർ ശാഖയിലെ അത്തിത്തറ ശ്രീഭഗവതി ക്ഷേത്രത്തിലെ മകരം -ഉത്തൃട്ടാതി മഹോത്സവം നാളെ മുതൽ ഫെബ്രുവരി 5 വരെ നടക്കും. 27 ന് രാവിലെ 8 ന് ദേവി ഭാഗവത പാരായണം,വൈകിട്ട് 6.45 ന് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്ര തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 28 ന് രാവിലെ 11 ന് കളകാഭിഷേകം. 29 ന് രാവിലെ 11ഇളനീർ അഭിഷേകം, 30ന് പുഷ്പാഭിഷേകം,31ന് കുങ്കുമാഭിഷേകം. ഫെബ്രുവരി 1 ന് വൈകിട്ട് 6.50 ന് പൂമൂടൽ, 2 ന് രാവിലെ 11.30 ന് കുങ്കുമാഭിഷേകം., 3 ന് രാവിലെ 11.30 ന് പുഷ്പാഭിഷേകം,4 ന് രാവിലെ 11 ന് കുങ്കുമാഭിഷേകം,11.30 ന് സർപ്പം പൂജ,രാത്രി 9 ന് പള്ളിവേട്ട , 5 ന് രാവിലെ 11.45 ന് മുഴുക്കാപ്പ്,വൈകിട്ട് 6.50 ന് ആറാട്ട്,രാത്രി 8.30 ന് കൊടിയിറക്കൽ. എല്ലാദിവസവും ഉച്ചയ്ക്ക് 1 ന് അന്നദാനം.