s

ആലപ്പുഴ: വോട്ടു ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ച് സി.പി.എം നേതൃത്വം മതതീവ്രവാദികൾക്ക് കുടപിടിക്കുന്നതായി ബി.ജെ.പി ജില്ലാ സെക്രട്ടറി ജി. വനോദ് കുമാർ പറഞ്ഞു. യുവമോർച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി.എൽ. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ജനറൽ സെക്രട്ടറി രോഹിത് രാജ് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന സമിതി അംഗങ്ങളായ ശ്യാം കൃഷ്ണൻ, ജാമിൻ ജഹാംഗീർ, ജില്ലാ ജനറൽ സെക്രട്ടറി ഹരഗോവിന്ദ്, ഭാരവാഹികളായ ശരത് പ്രകാശ്, രാഹുൽ ചുനക്കര, ജിബിഷ് വി. കൊച്ചുചാലിൽ, സന്തോഷ് സുദർശനൻ, സതീഷ് വഴുവാടി, ഹരിത, ജയശ്രീ, അരുൺ, അഖിൽ എന്നിവർ സംസാരിച്ചു