ആലപ്പുഴ: എ.സി റോഡ് കരുമാടി വിളക്കുമരം റോഡിലെ തൈച്ചേരി തോട് പാലം പുനർനിർമാണത്തിനായി പൊളിക്കുന്നതിനാൽ ഇന്നു മുതൽ നിർമ്മാണം പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. എ.സി റോഡിലൂടെ വരുന്ന വാഹനങ്ങൾ പൂപ്പള്ളി വഴി നെടുമുടി -കരുവാറ്റ റോഡിലൂടെയും വൈശ്യംഭാഗം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ വൈശ്യംഭാഗം-ചമ്പക്കുളം റോഡ് വഴി നെടുമുടി - കരുവാറ്റ റോഡിലൂടെയും പോകണം.