മാന്നാർ: ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ സ്ഥിതിചെയ്യുന്ന കുളഞ്ഞികാരാഴ്മ വലിയകുളങ്ങര ചേനാശേരികുളം അടിയന്തരമായി നവീകരിക്കണമെന്ന് പ്രിയദർശനി പുരുഷ സ്വയംസഹായസംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുന്ന കുളത്തിലെ മലിനജലം സമീപ കിണറുകളിലേക്കുകൂടി വ്യാപിക്കുന്നത് പ്രദേശവാസികളുടെ കുടിവെള്ള ശ്രോതസുകൾക്ക് നാശം വിതയ്ക്കുന്നു. കുളം ശുചീകരിച്ച് സംരക്ഷണഭിത്തി കെട്ടണമെന്ന് യോഗം ആവശ്യപ്പെട്ടു.

സംഘം ചെയർമാൻ ചെറിയാൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ശമുവേൽകുട്ടി, ജോസ് പതാരത്തിൽ, അജിത്ത് പഴവൂർ, സതീഷ് ശാന്തിനിവാസ്, എൻ.മത്തായി, മനോജ്, ശശികുമാർ മാറാട്ടേത്ത് എന്നിവർ പ്രസംഗിച്ചു. പ്രിയദർശനി പുരുഷസ്വയംസഹായസംഘം പുതിയ ഭാരവാഹികളായി സതീഷ്ശാന്തിനിവാസ് (ചെയർമാൻ), അജിത് പഴവൂർ (കൺവീനർ), എൻ.മത്തായി (ഖജാൻജി ) എന്നിവരെയും തിരഞ്ഞെടുത്തു.