s

ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഉൾപ്പെടുത്തി സംസ്ഥാനം സമർപ്പിച്ച ടാബ്ലോ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിയെ എ.എം.ആരിഫ് എം.പി അപലപിച്ചു. ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകളില്ലാതെ വിശ്വ സാഹോദര്യത്തിനായി നിലകൊണ്ട ഗുരുദേവ ദർശനങ്ങൾ അന്താരാഷ്ട്ര തലത്തിൽ പോലും അംഗീകരിക്കപ്പെട്ടതാ്ണ. സങ്കുചിതമായ രാഷ് ട്രീയ താത്പര്യങ്ങൾക്കു വേണ്ടി സംസ്ഥാനത്തിന്റെ ടാബ്ലോ ഒഴിവാക്കിയ തീരുമാനം പിൻവലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അയച്ച കത്തിൽ ആരിഫ് ആവശ്യപ്പെട്ടു.