കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ കീരിക്കാട് തെക്ക് 334-ാം നമ്പർ ശാഖായോഗം വക ഗുരുമന്ദിരം പൊളിച്ച് പണിയുന്നതിനാൽ ഗുരുദേവ വിഗ്രഹം ബാലാലയത്തിൽ പ്രതിഷ്ഠിച്ചു.തന്ത്രിമുഖ്യൻ ശിവഗിരി മഠം
ശ്രീനാരായണ പ്രസാദ് മുഖ്യ കാർമികത്വം വഹിച്ചു. ശാഖാ ഭാരവാഹികൾ നിർമ്മാണ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.