കുട്ടനാട്: എ.സി റോഡിൽ രാമങ്കരി ജംഗ്ഷനിൽ ജല അതോറിട്ടിയുടെ പൈപ്പ്ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. റോഡ് പുനർ നിർമ്മാണത്തിന്റെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് ഓട പൊളിക്കുകയും മണ്ണുമാന്തുകയും ചെയ്തപ്പോൾ ദിവസങ്ങൾക്ക് മുമ്പ് പൈപ്പ് ലൈനിന് സംഭവിച്ച തകരാർ പരിഹരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. പ്രദേശമാകെ വെള്ളക്കെട്ട് രൂപപ്പെട്ടത് മൂലം ബസ് കയറാനെത്തുന്ന യാത്രക്കാരും, പ്രദേശവാസികളും ബുദ്ധിമുട്ടുകയാണ്. വേനൽ ശക്തിപ്പെട്ടതോടെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്താണ് രാപകൽ ഭേദമില്ലാതെ വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നത്. ദിവസവും നൂറുകണക്കിന് ലിറ്റർ വെള്ളം ഇത്തരത്തിൽ പാഴാകുന്നത് മൂലം രാമങ്കരി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിൽ കുടിവെള്ള പ്രശ്നം രൂക്ഷമായെന്ന് പ്രദേശവാസികൾ പറയുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ പഞ്ചായത്ത് തല നടത്തിപ്പിന്റെ ഭാഗമായി കുടിവെള്ളം സംരക്ഷിക്കുന്നതിന് പ്രത്യേക കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ടെങ്കിലും കാര്യമായ ഇടപെട
ലുകളുണ്ടായിട്ടില്ല.