 
ചാരുംമൂട്: ഡ്രസ് കോഡിൽ വിവേചനമില്ലാതെ സെന്റ് മേരീസ് എൽ പി. എസ് ചാരുംമൂട് . ലിംഗവിവേചനം ഇല്ലാതെ എല്ലാവർക്കും ഒരേ ഡ്രസ് കോഡായി ത്രീ ഫോർത് പാന്റും ടീ ഷർട്ടുമാണ് വേഷം. ജില്ലയിൽ ഡ്രസ് കോഡ് നടപ്പിലാക്കിയ ആദ്യത്തെ സ്കൂൾ എന്ന ബഹുമതിയും ഈ വിദ്യാലയത്തിനാണെന്നും ലിംഗവിവേചനമില്ലാതെ കുട്ടികൾ വളരട്ടെ എന്ന ആശയമാണ് ലക്ഷ്യമെന്നും ഹെഡ്മിസ്ട്രെസ് ഡെയ്സിമോൾ പറഞ്ഞു.