ആലപ്പുഴ: സംസ്ഥാനത്ത് പുതിയ റേഷൻ കട അനുവദിക്കുമ്പോൾ നിലവിൽ കടകളിലെ സെയിൽസ്‌മാന്മാർക്ക് മുൻഗണന നൽകണമെന്ന് കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാനകമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ കട അനുവദിക്കുന്നതിന് വ്യാപാരികൾ എതിരല്ലെന്നും നിലവിൽ റേഷൻ കടകളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ നഷ്ടപ്പെടാതെ സംരക്ഷിക്കണമെന്നതാണ് ആവശ്യമെന്നും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ. ഷിജീർ പറഞ്ഞു.