ആലപ്പുഴ :ജി​ല്ലാ ഒളി​മ്പി​ക്സി​ന്റെ ഭാഗമായി​ നടന്ന റഗ്ബി മത്സരം സംസ്ഥാന റഗ്ബി അസോസിയേഷൻ സെക്രട്ടറി ആർ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. നിമ്മി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ഒളിമ്പിക്‌ അസോസിയേഷൻ സെക്രട്ടറി സി. റ്റി. സോജി സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം .എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്റ് വി. ജി. വിഷ്ണു അധ്യക്ഷതവഹിച്ചു. വിജയികൾക്ക് റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് അഡ്വ.അനിതാ ഗോപകുമാർ സമ്മാനം നൽകി. പുരുഷ വിഭാഗത്തിൽആലപ്പുഴ ബീച്ച് ക്ലബ് സ്വർണ്ണ മെഡലും, എസ്. ഡി.വി വെള്ളിയും, എസ്. ഡി. കോളേജ് ആലപ്പുഴ വെങ്കലവും നേടി, വനിതാ വിഭാഗത്തിൽ എസ്.ഡി.വി സ്വർണവും സെന്റ് ജോസഫ്‌സ് കോളേജ് വെള്ളിയും ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് വെങ്കലവും നേടി. റഗ്ബി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ഐജിൻ നന്ദി പറഞ്ഞു . പി.മനേഷ്, ജോസഫ്‌ ഈയൊ, ഹീരാലാൽ ,വിമൽപക്കി, എന്നിവർ പങ്കെടുത്തു.