അരൂർ:എഴുപുന്ന ഗ്രാമ പഞ്ചായത്ത്‌ വികസന സെമിനാർ ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ആർ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ടോമി ആതാളി, ദീപ, പി.കെ. മധുക്കുട്ടൻ, പഞ്ചായത്ത് സെക്രട്ടറി സെലീന മോൾ, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ പി.പി. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.