ഹരിപ്പാട്: വെട്ടുവേനി തലത്തോട്ട മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. ഫെബ്രുവരി 1 ന് ആറാട്ട്. ഇന്ന് രാവിലെ 5ന് ഹരിനാമകീർത്തനം, 6.30ന് പറകൊട്ടിപ്പാട്ട്, 7.30ന് ഭാഗവത പാരായണം, ഉച്ചയ്ക്ക് 1ന് കൊടിയേറ്റു സദ്യ, വൈകിട്ട് 5.30നും 6.30നും മദ്ധ്യേ തൃക്കൊടിയേറ്റ്, 6.30ന് ദീപാരാധന. തുടർന്ന് എല്ലാ ദിവസവും പുലർച്ചെ 5ന് ഹരിനാമകീർത്തനവും രാവിലെ 7.30 ന് ഭാഗവത പാരായണവും നടക്കും. നാലാം ഉത്സവ ദിനമായ 28ന് രാവിലെ 10 മുതൽ ഓട്ടൻതുള്ളലും, ഉച്ചയ്ക്ക് 12ന് ഉത്സവബലിയും നടക്കും. ഏഴാം ഉത്സവ ദിനമായ 31ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം സേവയും തുടർന്ന് ക്ഷേത്രത്തിന് മുൻവശത്തുതുള്ള ആൽമരച്ചുവട്ടിൽ പള്ളിവേട്ടയും എട്ടാം ഉത്സവ ദിനമായ ഫെബ്രുവരി 1ന് ദീപാരാധനയ്ക്ക് മുമ്പായി ക്ഷേത്രക്കുളത്തിൽ തിരു:ആറാട്ടും, കൊടിയിറക്കും തുടർന്ന് ദീപാരാധനയും നടക്കും. ഉത്സവദിവസങ്ങളിൽ രാവിലെ 7 മുതൽ ക്ഷേത്ര തിരുനടകൾ തുറന്നിട്ടുള്ള സമയത്ത് കൊടിമരച്ചുവട്ടിൽ പറ സമർപ്പണം നടത്താവുന്നതാണ്. കൊവിഡ് മാനദണ്ഡം പാലിച്ച് ക്ഷേത്രാചാരങ്ങൾക്ക് പ്രാമുഖ്യം നൽകിയായിരിക്കും ഉത്സവം നടത്തുന്നതെന്ന് പ്രസിഡന്റ് ഇ.വി.ശ്യാംകുമാർ, സെക്രട്ടറി റ്റി.വി.ശശിധരൻപിള്ള, കൺവീനർ അഡ്വ.പി.ജയകുമാർ എന്നിവർ അറിയിച്ചു.