
ചേർത്തല: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി നിർമ്മിക്കുന്ന മാലിന്യസംസ്‌കരണ പ്ലാന്റിന്റെ നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷയായി. ബ്ലോക്ക് സ്ഥിരംസമിതി ചെയർപേഴ്‌സൺ സുധാ സുരേഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,ഗ്രാമപഞ്ചായത്ത് അംഗം ഇന്ദിര, അസി. എക്‌സിക്യൂട്ടീവ് എൻജീനീയർ തോമസ് ഡിക്രൂസ്,പി.ജെ കുഞ്ഞപ്പൻ എന്നിവർ പങ്കെടുത്തു. 16 ലക്ഷം രൂപയാണ് ആർ.ആർ.എഫ് നിർമ്മാണത്തിനായി ഉൾപ്പെടുത്തിയിരിക്കുന്നത്. കാട്ടുകടയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്.