തുറവൂർ: ഓട്ടത്തിനിടെ പാലത്തിൽ നിന്നും ലഭിച്ച പണമടങ്ങിയ പഴ്സ് ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു ഓട്ടോ ഡ്രൈവർ മാതൃകയായി. തുറവൂർ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ ടി.ടി.വിപിനാണ് (കുഞ്ഞച്ചൻ) കഴിഞ്ഞ ദിവസം തൈക്കാട്ടുശ്ശേരി പാലത്തിൽ നിന്ന് 4500 രൂപയടങ്ങിയ പഴ്സ് കളഞ്ഞുകിട്ടിയത്. തുടർന്ന് വാഹനം നിർത്തി പരിസര പ്രദേശങ്ങളിൽ ഉടമയെ തിരയുന്നതിനിടെ തേവർവട്ടം സ്വദേശിയായ ബസ് ഡ്രൈവർ സുജീഷും വിവരം അറിഞ്ഞ് ഒപ്പം ചേർന്നു.ഇരുവരും ചേർന്ന് അന്വേഷിച്ച് പഴ്സിന്റെ ഉടമയായ ശ്രീദേവി ടീച്ചർക്ക് തൈക്കാട്ടുശ്ശേരിയിലെ സി.പി. എം എൽ.സി. ഓഫീസിൽ വച്ച് പണം തിരികെ നൽകി. തുറവൂർ കളരിക്കൽ തോടേച്ചിറ തിലകന്റെ മകനായ വിപിന്‍ സി.പി.എം തുറവൂർ ടൗൺ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയാണ്.