
ചേർത്തല:വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗണിത ശാസ്ത്രത്തിൽ (ജൂനിയർ) ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം 27ന് ഉച്ചയ്ക്ക് 2ന് സ്കൂളിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ചേർത്തല: എസ്.എൽ. പുരം ഗവ. എച്ച്.എസ്.എസിൽ താത്കാലിക ഇംഗ്ലീഷ് അദ്ധ്യാപക ഒഴിവിലേയ്ക്ക് 27 രാവിലെ 11ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.