ചേർത്തല :തങ്കി സെന്റ് മേരീസ് ഫൊറോനാപള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ കാണിക്ക മാതാവിന്റെ കൊമ്പ്രിയദർശന തിരുനാൾ 27 ന് ആരംഭിക്കും.രാവിലെ 7ന് ദിവ്യബലി, വൈകിട്ട് 5.30 ന് ജപമാല, 6 ന് കൊച്ചി രൂപത ബിഷപ്പ് ഡോ.ജോസഫ് കരിയിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ്.
28 ന് വൈകിട്ട് 5.30 ന് കല്ലറജപം.29 ന് വൈകിട്ട് 5.30 ന് ഫാ.വർഗ്ഗീസ് കണിച്ചുകാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലി. 30 ന് രാവിലെയും 7നും 8.30 നും ദിവ്യബലി, വൈകിട്ട് 6 ന് ഫാ. ടോമി പനയ്ക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലി. 31 ന് വൈകിട്ട് 6 ന് ഫാ.ഡേ.ജോസി കണ്ടനാട്ടുതറയുടെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലി.
ഫെബ്രുവരി ഒന്നിന് വൈകിട്ട് 5.30 ന് ഫാ.സിജു പാലിയത്തറയുടെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലി.
തിരുനാൾ ദിനമായ 2 ന് വൈകിട്ട് 3.30 ന് കൊച്ചി രൂപത വികാരി ജനറൽ മോൺ: ഷൈജു പര്യാത്തുശ്ശേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ തിരുനാൾ സമൂഹ ദിവ്യബലി, ഫാ.ഡേവിഡ് ചിറമേൽ (കിഡ്ണി ഫെഡേറേഷൻ ഒഫ് ഇന്ത്യ ചെയർമാൻ ) സുവിശേഷപ്രസംഗം നടത്തും. തുടർന്ന് തിരുനാൾ പ്രദക്ഷിണം.തിരുസ്വരൂപം പുന:പ്രതിഷ്ഠ, കൊടിയിറക്കൽ എന്നിവ നടക്കും. പൂർണമായും തിരുനാൾ ദിനങ്ങളിൽ സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടത്തുന്നതെന്ന് വികാരി ഫാ: ജോർജ്ജ് എടേഴത്ത് അറിയിച്ചു.