
ആലപ്പുഴ: ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസ് ഗവർണർ തള്ളിക്കളയണമെന്ന് ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ ആവശ്യപ്പെട്ടു. അഴിമതി ആരോപണങ്ങൾ നേരിടുന്ന ചില മന്ത്രിമാർക്കെതിരെ ലോകായുക്തയുടെ വിധി വരാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. ഭരണഘടനയേയും നീതിന്യായ വ്യവസ്ഥയെയും ധിക്കരിക്കുന്ന സർക്കാർ സമീപനം ജനാധിപത്യവിരുദ്ധമാണെന്ന് കളത്തിൽ വിജയൻ പറഞ്ഞു.