photo
എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിൽ ഡോ.പി. പല്പുവിന്റെ 72-ാം ചരമദിനാചരണത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ യൂണിയൻ ഭാരവാഹികൾ പുഷ്പാർച്ചന നടത്തുന്നു

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിൽ ഡോ. പി. പല്പുവിന്റെ 72-ാം ചരമദിനാചരണം സംഘടിപ്പിച്ചു. കിടങ്ങാംപറമ്പ് ശ്രീനാരായണ സ്റ്റാച്യുവിന് സമീപം തയ്യാറാക്കിയ മണ്ഡപത്തിലെ ഛായാചിത്രത്തിൽ യൂണിയൻ ഭാരവാഹികൾ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങൾ, യൂണിയൻ കൗൺസിലർമാർ, തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ബി.രഘുനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. അനുസ്മരണ എ.കെ. രംഗരാജൻ, കെ.പി.പരീക്ഷിത്ത്, വി.ആർ. വിദ്യാധരൻ, കെ. ഭാസി, കെ.പി. ബൈജു എന്നിവർ സംസാരിച്ചു.