chorathaveed

മാന്നാർ: മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് ചോരാത്ത വീടെന്ന സ്വപ്നസാക്ഷാത്ക്കാരത്തിലേക്ക് ചേക്കേറുകയാണ് പരുമല തിക്കപ്പുഴ താഴ്ചയിൽ സജികുമാർ - വൈജ ദമ്പതികളുടെ കുടുംബം. മാതാപിതാക്കളും രണ്ട് മക്കളുമടങ്ങുന്ന ആറംഗ കുടുംബത്തിന് ന്യൂയോർക്കിലെ കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് ബ്രൂക്ലിൻ ക്യൂൻസ് ലോങ്ങ് ഐലൻഡും, സെൻറ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയും സംയുക്തമായിട്ടാണ് ചോരാത്ത വീട് പദ്ധതി പ്രകാരം വീട് നിർമ്മിച്ച് നൽകുന്നത്. ചോരാത്തവീട് പദ്ധതിയിലെ നാല്പതാമത്തെ വീടാണ് സജികുമാർ - വൈജ ദമ്പതികൾക്കായി ഒരുങ്ങുന്നത്. വീടിന്റെ നിർമ്മാണോദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ.കരീം അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്.സോജിത്ത്, റോബിൻ പരുമല, പദ്ധതി ജനറൽ കൺവീനർ റോയി പുത്തൻപുരയ്ക്കൽ, പി.എൻ.ശെൽവരാജൻ, ഡോ.മധു പൗലോസ്, ശിവദാസ് യു.പണിക്കർ, ഡൊമിനിക് ജോസഫ്, സോജി താമരവേലിൽ, ബഷീർ പാലക്കീഴിൽ, സവിതമധു, സോളി എബി, മോഹൻ ചാമക്കാല, കെ.പി.ഗോപി, കെ.ശരത് കുമാർ എന്നിവർ പ്രസംഗിച്ചു.