കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ ദേശത്തിനകം 3296- നമ്പർ ശാഖാ യോഗം വക ഗുരുമന്ദിരത്തിലെ കാണിക്കവച്ചി കുത്തിതുറന്ന് പണം അപഹരിച്ചു. ഇന്നലെ രാത്ര്രയായിരുന്നു സംഭവം.

പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ആവശ്യപ്പെട്ടു. സമാനമായ രീതിയിൽ കഴിഞ്ഞ മാസം പെരിങ്ങാല പടിഞ്ഞാറ് 345 നമ്പർ ശാഖാ യോഗത്തിലും മോഷണം നടന്നിരുന്നു .ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും യൂണിയൻ സെക്രട്ടറി ആവശ്യപ്പെട്ടു.