ഹരിപ്പാട്: എസ്.എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കാർത്തികപ്പള്ളി യൂണിയൻ പിന്തുണ പ്രഖ്യാപിച്ചു. വെള്ളാപ്പള്ളി നടേശൻ സെക്രട്ടറി ആകുന്നതിനു മുമ്പ് 1974 മുതൽ പിന്തുടർന്ന് വരുന്ന രീതിക്ക് എതിരായ കോടതി വിധിയെ വെള്ളാപ്പള്ളി ക്ക് എതിരായ വിധി യായി ദുർവ്യാഖ്യാനം ചെയ്തു യോഗ വിരുദ്ധർ പ്രചരണം നടത്തുകയാണെന്നും വെള്ളാപ്പള്ളി ക്കെതിരായ പ്രചാരണങ്ങളെ ചെറുത്തു തോല്പിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന പാനലിനു പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതി​നും കാർത്തികപ്പള്ളി യൂണിയൻ കൗൺസിൽ തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ്‌ കെ. അശോക പണിക്കരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റ്‌ എം. സോമൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രൊഫ. സി. എം. ലോഹിതൻ, ഡോ.ബി. സുരേഷ്‌കുമാർ, കൗൺസിൽ അംഗങ്ങളായ പി. ശ്രീധരൻ, ടി. മുരളി, ദിനു വാലു പറമ്പിൽ, പി.എസ്. അശോകുമാർ, കെ. സുധീർ എന്നിവർ സംസാരിച്ചു.