ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗത്തെയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും യോഗം ജനറൽ സെക്രട്ടറി. വെള്ളാപ്പള്ളി നടേശനെയും തകർക്കാൻ ശ്രമിക്കുന്ന ഛി​ദ്രശക്തികൾക്ക് എതിരെ ശ്രീനാരായണീയർ ഒറ്റകെട്ടായി പ്രതികരിക്കണമെന്ന് മുട്ടം 994 നമ്പർ ശാഖയോഗത്തിന്റെയും മുട്ടം ശ്രീരാമകൃഷ്ണാശ്രമ ഭരണസമി​തിയുടെയും സംയുക്തയോഗം അഭിപ്രായപെട്ടു. മഹാനായ ആർ. ശങ്കർക്ക് ശേഷം യോഗത്തെ ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹത്താൽ ലോകം അറിയുന്ന നിലയിലേക്ക് ഉയർത്തിയ വെള്ളാപ്പള്ളി നടേശന്റെ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണെന്നും അദ്ദേഹത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു.