s

ആലപ്പുഴ: ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും 2500 കവിഞ്ഞു. ഇന്നലെ 2561 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 10982 ആയി. 2460 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 27 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 74 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 822 പേർ രോഗമുക്തരായി.